വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടൻകര പൂവത്തിങ്കൽ വീട്ടിൽ മേരി ആണ് മരിച്ചത്. ഇന്ന് രാവിലെ ആണ് സംഭവം. ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരിച്ച് വന്ന സമയത്താണ് വീട്ടിൽ വെട്ടേറ്റ ഭാര്യയെ കണ്ടത്. ഇടത് കയ്യും കാലും സ്വയം വെട്ടിമുറിച്ച നിലയിലാണ് മേരിയെ കണ്ടത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്. 67കാരിയായ മേരിക്ക് ആരോഗ്യപ്രശ്നങ്ങളും മാനസിക അസ്വാസ്ഥ്യവും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.