ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനെതിരെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ലഭിച്ച പരാതിയില്‍ നിയമോപദേശം തേടാന്‍ തീരുമാനം. കോടതി തീര്‍പ്പാക്കിയ വിഷയത്തില്‍ വീണ്ടും ലഭിച്ച പരാതിയുടെ സാധുതയാണ് പരിശോധിക്കുന്നത്. സംയുക്ത കര്‍ഷ സംഘം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണയില്‍ കൃഷ്ണകുമാര്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം വേദി പങ്കിട്ടു
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനെതിരെ ലഭിച്ച പരാതിയില്‍ മറുപടി നല്‍കുമെന്ന് കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായാണ് നിയമോപദേശം തേടുന്നത്. കോടതി തീര്‍പ്പാക്കിയ വിഷയത്തില്‍ വീണ്ടും പരാതി ലഭിക്കുമ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അധ്യക്ഷനെന്നനിലയില്‍ എന്തുനടപടിയെടുക്കണമെന്നാണ് നിയമോപദേശം സ്വീകരിക്കുക .
കൃഷ്ണകുമാറിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരി ശബ്ദ സന്ദേശം അയച്ചിന്‍റെ പശ്ചാത്തലത്തിലാണിത്. ബി.ജെ.പി–ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ഇപ്പോഴത്തെ പ്രസിഡന്‍റിന് പരാതി നല്‍കിയത്. അതേസമയം 2024 ല്‍ കോടതി തള്ളിക്കളഞ്ഞ കേസാണ് ഇതെന്ന് നിലപാടിലാണ് സി.കൃഷ്ണകുമാര്‍. സംയുക്ത കര്‍ഷ സംഘം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണയിലുടനീളം പങ്കെടുത്ത കൃഷ്ണകുമാര്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അറിയിച്ചു.