രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ നടി റിനി ആൻ ജോർജ്, ട്രാൻസ് വുമൺ അവന്തിക എന്നിവരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്. ഇരുവരും മാധ്യമങ്ങളിലൂടെ രാഹുലിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് ക്രൈംബ്രാഞ്ച് ചോദിക്കും. ആരോപണം ആവർത്തിച്ചാൽ രാഹുലിനെതിരായ മുഖ്യ തെളിവായി മാറ്റാനാണ് ക്രൈം ബ്രാഞ്ചിന്റെ ആലോചന. ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതായ ശബ്ദരേഖയിലെ പെൺകുട്ടിയെ കണ്ടെത്താനും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയതോടെ കൂടുതൽ പരാതികൾ എത്തും എന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ
Also Read: തലസ്ഥാനത്ത് തെരുവുയുദ്ധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം
അതേസമയം, ലൈംഗികാധിക്ഷേപങ്ങളിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ എടുത്ത കേസിൽ കോൺഗ്രസ് ഇടപെടില്ല. കേസ് രാഹുൽ സ്വയം നേരിടണം. പരാതിക്കാരില്ലാത്ത കേസ് നിലനിൽക്കില്ലെന്നാണ് നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പാർട്ടി പരിരക്ഷ നൽകില്ല. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിരപരാധിത്വം തെളിയിക്കേണ്ടതും രാഹുലിന്റെ ബാധ്യതയാണെന്നാണ് പാർട്ടിയുടെ നിലപാട്
ഷാഫി പറമ്പിൽ എം.പിയെ ഡിവൈഎഫ്ഐ തടഞ്ഞതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് തെരുവുയുദ്ധമായി കലാശിച്ചു. പ്രവർത്തകർ തീപ്പന്തം പൊലീസ് വാഹനങ്ങൾക്ക് നേരെ എറിഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. അതേസമയം, കന്റോൺമെന്റ് ഹൗസിലേക്ക് എസ്.എഫ്.ഐ പാതിരാത്രി മറുപടി പ്രതിഷേധം പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം പിന്മാറി.