TOPICS COVERED

എട്ടാമത് ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡ് ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസിന്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഡൽഹി ഭദ്രാസനത്തിന് കീഴിലുള്ള സോഫിയ സൊസൈറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 30ന് നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ  അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അംബേദ്ക്കർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫ. ഡോ. ശ്യാം മേനോൻ മുഖ്യ പ്രഭാഷണം നടത്തും.  ദലൈലാമ, ഡോ. ബാബാ ആംദെ,  അരുണ റോയ്, ഡോ. സോനം വാങ്ചുക് തുടങ്ങിയർക്കാണ് മുൻവർഷങ്ങളിൽ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

ENGLISH SUMMARY:

Paulos Mar Gregorios Award goes to scientist Dr. Tessy Thomas. The award will be presented at a conference on November 30 organized by the Sophia Society under the Delhi Diocese of the Malankara Orthodox Syrian Church.