ബിജെപി നേതാവ് സി. കൃഷ്ണ കുമാറിനെതിരായ ആരോപണങ്ങളിൽ ഉറച്ചു നിന്ന് പരാതിക്കാരി. തനിക്ക് അതിക്രമം ഉണ്ടായെന്നും പൊലീസ് വേണ്ടവിധം അന്വേഷിച്ചില്ലെന്നും യുവതിയുടെ കുറിപ്പ്. അതേസമയം കൃഷ്ണകുമാറിന് എതിരായ ലൈംഗികാരോപണ പരാതിക്ക് മറുപടി നല്‍കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മാധ്യമപ്രവർത്തകർക്ക് ഉച്ചയോടെ പരാതിക്കാരിയയച്ച നീണ്ടകുറിപ്പിലെ ഭാഗങ്ങളാണിത്. താനല്ല ബി.ജെ.പി അധ്യക്ഷനയച്ച പരാതി ചോർത്തിയത്. തന്നെ വലിച്ചിഴയ്ക്കുന്നതും മർദിക്കുന്നതും നൂറുകണക്കിന് ആളുകൾ കണ്ടതാണ്. ഇന്നത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് അന്ന് ചികിത്സയ്ക്ക് പണം നൽകിയത്. പരാതി നൽകുന്ന സമയത്ത് നിയമപരമായ പല കാര്യങ്ങളിലും വ്യക്തത ഇല്ലായിരുന്നു. ആദ്യ കാലത് ഒരു അഭിഭാഷകൻ പോലും ഇല്ലായിരുന്നു. രാഷ്ട്രീയ സ്വാധീനം മൂലം പലരും ഒഴിഞ്ഞുമാറിയെന്നും യുവതി പറയുന്നുണ്ട്. തന്നെ വിളിച്ച മാധ്യമപ്രവർത്തകരോട് സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും കുറിപ്പിലുണ്ട്.
സംഭവത്തെ സംബന്ധിച്ച് കൃഷ്ണകുമാറുമായി രാജീവ് ചന്ദ്രശേഖർ ഫോണിൽ സംസാരിച്ചിരുന്നു. അതൊഴിച്ചു പരാതിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. പരാതി പരിഗണിച്ചു യുവതിയുമായി സംസാരിച്ചു മറ്റു നീക്കങ്ങളിലേക്ക് ഉടൻ കടന്നേക്കും