sunny-shafi-rahul

എംഎല്‍എ സ്ഥാനം രാജി വയ്ക്കണോ എന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് തീരുമാനിക്കാമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.  രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനം പാലക്കാട്ടെ ജനങ്ങള്‍ നല്‍കിയതാണെന്നും പാര്‍ട്ടി നല്‍കിയത് സ്ഥാനാര്‍ഥി ടിക്കറ്റ് മാത്രമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

അതേസമയം ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞ സംഭവത്തില്‍ സണ്ണി ജോസഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഷാഫി കോണ്‍ഗ്രസിന്‍റെ പ്രിയങ്കരനായ നേതാവാണെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷന്‍ അക്രമം തുടര്‍ന്നാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും വ്യക്തമാക്കി. ഷാഫിയുടെ വാഹനം തടഞ്ഞത് സിപിഎം ഗുണ്ടകളാണെന്നും, ഈ ക്രിമിനലുകളെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Rahul Mamkootathil's MLA resignation decision rests with him, stated KPCC President Sunny Joseph. The party has suspended Rahul, emphasizing that the MLA position was granted by the people of Palakkad, while the party only provided the candidate ticket.