rini-rahul-case

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതില്‍ പ്രതികരിക്കാനില്ലെന്ന് നടി റിനി ആൻ ജോർജ്. വെളിപ്പെടുത്തലില്‍ ഗൂഢാലോചനയില്ലെന്നും രാജിയില്‍ തീരുമാനമെടുക്കേണ്ടത് പ്രസ്ഥാനമാണെന്ന് റിനി പറഞ്ഞു. ഓണത്തിന്റെ സമയത്ത് ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും നടി വ്യക്തമാക്കി.

അതേസമയം സമൂഹമാധ്യമങ്ങളിൽ വി.ഡി.സതീശനെ ആക്രമിക്കുന്നുവെന്നും അദ്ദേഹത്തിന് ഇതേക്കുറിച്ച് മനസാ വാചാ കർമ്മണാ അറിയില്ലെന്നും റിനി ചൂണ്ടിക്കാട്ടി. താൻ ഒരു അഭിമുഖത്തിൽ യാദൃശ്ചികമായാണ് ഈ കാര്യങ്ങൾ പറഞ്ഞത്. അതിന് പിന്നിൽ ഒരു ഗൂഢാലോചനയുമില്ലെന്നും റിനി ആൻ ജോർജ് പറഞ്ഞു. 

ENGLISH SUMMARY:

Rini Ann George's response to the case against Rahul Mamkootathil indicates she won't comment. She clarifies there's no conspiracy in her revelation and the organization should decide on the resignation.