ബിജെപിയിലും പീഡന പരാതി. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.കൃഷ്ണകുമാറിനെതിരെ പാലക്കാട് സ്വദേശിനി പരാതി നല്‍കി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് പരാതി നല്‍കിയത്. കുടുംബപ്രശ്നമെന്ന് ബിജെപി വിശദീകരണം.
കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച്പാലക്കാട് സ്വദേശിനിയാണ് പരാതി നല്‍കിയത്. രാജീവ് ചന്ദ്രശേഖറിനാണ് പരാതി . പരിശോധിക്കാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. പരാതി ലഭിച്ചെന്ന് രാജീവിന്‍റെ ഓഫിസ് സ്ഥിരീകരിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഇനി പരസ്യ പ്രതികരണങ്ങൾ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. പുതിയ വെളിപ്പെടുത്തലുകളോ മറ്റോ ഉണ്ടായാൽ മാത്രം നേതൃത്വം പ്രതികരിക്കും. വിവാദങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ രാഹുലിന് സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കുന്ന നേതൃത്വം അക്കാര്യത്തിലും അകലം പാലിക്കുകയാണ്. നിരപരാധിത്വം തെളിയിക്കേണ്ടത് രാഹുലിന്റെ മാത്രം ബാധ്യതയാണെന്ന നിലപാടിലാണ് പാർട്ടി.