RSS നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യ പീഠം സ്കൂൾ പരിസരത്തു മാരക സ്ഫോടകവസ്തു പെട്ടിത്തെറിച്ചതിൽ ഒരാഴ്ചയായിട്ടും ദുരൂഹത നീങ്ങിയില്ല. പൊട്ടിയത് നാടൻ ബോംബാണെന്ന സൂചന ലഭിച്ചിട്ടും പൊലീസിനു പ്രതികളെ കണ്ടെത്താനായില്ല. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്.
കഴിഞ്ഞ 20 നു വൈകീട്ടാണ് RSS നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യ പീഠം സ്കൂൾ പരിസരത്തു പെട്ടിത്തെറിയുണ്ടായത്. പത്തുവയസുകാരനും വയോധികക്കും പരുക്കേറ്റിരുന്നു. പന്നിപ്പടക്കമെന്നായിരുന്നു ആദ്യ സൂചനയെങ്കിൽ പിന്നിൽ മാരക സ്ഫോടക വസ്തുവാണെന്നും നാടൻ ബോംബ് ആണെന്ന് നിഗമനത്തിൽ പൊലീസ് എത്തി. എന്നാൽ സംഭവം നടന്ന് ഒരാഴ്ചയാകാറായിട്ടും സ്ഫോടക വസ്തുവിനു പിന്നിലാര് എന്ന് കണ്ടെത്താനായിട്ടില്ല. ബി.ജെ.പിയുടേയും ആർ.എസ്.എസിന്റെയും ശക്തികേന്ദ്രത്തിൽ കണ്ടെത്തിയ സ്ഫോടക വസ്തുവിനെ ചൊല്ലിയുള്ള വിരലുകൾ അവർക്കു നേരെയാണ് ഉയരുന്നത്. പ്രതികളെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം തുടങ്ങിയിട്ടുണ്ട്
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഒരുക്കിവെച്ച ബോംബ് ആണെന്നാണ് സിപിഎം ഇപ്പോഴും ആരോപിക്കുന്നത്. പാലക്കാട്ടെ ആർഎസ്എസിന്റെ കാര്യാലയം റെയ്ഡ് ചെയ്യണമെന്നും പ്രതികളെ ഉടൻ കണ്ടെത്തണമെന്നും സിപിഎം ആവശ്യപ്പെടുന്നുണ്ട്. അന്വേഷണത്തെ പ്രതികൂലമാക്കിയത്. പന്നിക്ക് വേണ്ടിയുള്ള സ്ഫോടക വസ്തുവല്ല സ്കൂളിൽ ഉണ്ടായിരുന്നതെന്നും മാരക പ്രഹരശേഷിയുള്ളതാണെന്നും പൊലീസ് അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ പൂർണസ്ഥിരീകരണമാകും. കാര്യങ്ങൾ സങ്കീർണ്ണമാവും മുമ്പ് പ്രതികളെ കണ്ടെത്താനാണ് ശ്രമം