'ഹായ് ഗയ്സ് എന്നൊക്കെ പറഞ്ഞ് വിഡിയോ തുടങ്ങുന്ന ഒരു ഇന്‍ഫ്ളുവന്‍സറല്ല ഞാന്‍. നമസ്കാരം എന്നാണ് ഞാന്‍ പറയാറുള്ളത്. അങ്ങനത്തെ ഒരു സ്റ്റേജിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഒച്ചയുണ്ടാക്കി ഹലോ എന്ന് പറയുന്ന ആളുകള്‍ മാത്രമല്ല, സാധാരണപോലെ സംസാരിക്കുന്ന ആളുകളുമുണ്ട്. അങ്ങനെ പതിയെ സംസാരിക്കുന്ന ആളുകളെ തന്നെയാണ് ആളുകള്‍ക്കും കൂടുതല്‍ ഇഷ്ടം എന്ന് തോന്നുന്നു,' ഇന്‍ഫ്ളുവന്‍സര്‍മാര്‍ സദാസമയവും കണ്ടന്‍റ് നോക്കിയാണോ നടക്കുന്നത്, എന്താണ് ഇന്‍ഫ്ളുവന്‍സറിന്‍റെ ജീവിത രീതി എങ്ങനെയാണ്. ഇന്‍ഫ്ളുവന്‍സര്‍ വര്‍ഷ മനോരമ ന്യൂസ് കോണ്ഡക്ലേവില്‍ സംസാരിക്കുന്നു.