ഓണക്കാലത്ത് ആശ്വാസമായി സപ്ലൈക്കോയുടെ സബ് സിഡി ശബരി വെളിച്ചെണ്ണയ്ക്ക് ലീറ്ററിന് പത്ത് രൂപ കൂടി കുറച്ചതായി മന്ത്രി ജി.ആര്‍.അനില്‍ മനോരമ ന്യൂസിനോട്. നോണ്‍ സബ് സിഡി വെളിച്ചെണ്ണയ്ക്ക് നാല്‍പ്പത് രൂപയും കുറച്ചിട്ടുണ്ട്. അരിയും, പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെയുള്ള അവശ്യസാധന വിതരണത്തിനുള്ള സപ്ലൈക്കോയുടെ ഓണം ഫെയര്‍ വൈകീട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
എണ്ണയ്ക്ക് ഇത്രയേറെ വില ഉയര്‍ന്ന സാഹചര്യം അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ല. ഇതിന് പരിഹാരമായാണ് സപ്ലൈക്കോയുടെ ആശ്വാസ ഇടപെടല്‍. സപ്ലൈക്കോയുടെ ഓണം ഫെയറുകള്‍ വഴിയുള്ള അവശ്യസാധന വിതരണത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. എണ്ണയ്ക്കൊപ്പം നോണ്‍ സബ് സിഡി സാധനങ്ങള്‍ക്കും പരമാവധി വില കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ആലോചിക്കുന്നതെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.