തൃശൂർ കോർപറേഷൻ ഗസ്റ്റ് ഹൗസായ ബിനി ഹെറിറ്റേജ് ശക്തൻ ചേംബേഴ്സിന് നൽകിയിരുന്നു. ഇതു നിയമലംഘനമാണെന്ന് കാട്ടി BJP കൗൺസിലർമാർ ഹൈക്കോടതിയിൽ ഹർജി നൽകി. പക്ഷേ, നിയമം പാലിച്ച് നടത്തിയ കോർപറേഷൻ നടപടി എന്തിന് ചോദ്യം ചെയ്തു എന്നാണ് കോടതി ചോദിച്ചത്. കോടതിയുടെ സമയം കളഞ്ഞതിന് അഞ്ചു ലക്ഷം പിഴയിട്ടു. ഹൈക്കോടതി വിധി വന്നിട്ടും തൃശൂരിലെ BJP നേതാക്കൾ മിണ്ടുന്നില്ലെന്ന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ പറഞ്ഞു. എന്തിനും പ്രതീകരിക്കുന്ന BJP നേതാക്കൾ ഈ വിഷയത്തിൽ വാ തുറക്കാൻ അബ്ദുൽ ഖാദർ വെല്ലുവിളിച്ചു.