mukundan-yusuffali

തൃശൂരിൽ ലുലു മാളിനെതിരെ ഹർജി നൽകിയത് സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ടി.എൻ. മുകുന്ദൻ. പരാതി വ്യക്തിപരമെന്നും പാർട്ടിക്കു പങ്കില്ലെന്നും വരന്തരപ്പിള്ളി സ്വദേശിയായ ടി.എൻ. മുകുന്ദൻ മനോരമ ന്യൂസിനോടു പറഞ്ഞു. താൻ പാർട്ടി അംഗമാണ്.

നെൽവയൽ നികത്തുന്നതിനെതിരെയാണ് പരാതി നൽകിയത്. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം . കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി.

ലുലുവിന്‍റെ കൈവശമുള്ള ഭൂമിയുടെ കീഴാധാരക്കാരൻ തൃശ്ശൂരിലുള്ള ചിറക്കേക്കാരൻ ഗ്രൂപ്പാണ്. അവരുടെ വയൽഭൂമിയിൽ നിന്ന് കളിമണ്ണ് എടുത്ത് അതിൽ മറ്റു മണ്ണ് കൊണ്ടുപോയി നിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ ഭൂഉടമക്കെതിരെ പരാതി കൊടുത്തു. അതിനുശേഷമാണ് ലുലു ഗ്രൂപ്പ് ഈ ഭൂമി വാങ്ങുന്നത്. ലുലു ഗ്രൂപ്പ് ഈ ഭൂമി വാങ്ങിച്ചതിനു ശേഷം 2020 വരെ അത് രണ്ടു തവണ നെൽ കൃഷി ചെയ്തിരുന്നു. ആ നെൽ കൃഷി ചെയ്യുന്നതിനു വേണ്ടി വിത്ത് വളം മറ്റ് ആനുകൂല്യങ്ങൾ എല്ലാം അയ്യന്തോൾ കൃഷി ഓഫീസിൽ നിന്ന് കൊടുത്തതായിട്ട് കൃഷി ഓഫീസ് റെക്കമെൻഡ് ചെയ്തിട്ടുണ്ട്.

Also Read: രണ്ടര വർഷമായി കേസിൽ; തൃശൂരിൽ ലുലു മാൾ വൈകുന്നതെന്ത്? കാരണം പറഞ്ഞ് എം.എ. യൂസഫലി


ലുലു ഗ്രൂപ്പ് ഇത് വാങ്ങിച്ചതിനു ശേഷം   മതിൽ കെട്ടുകയും കുളം കുഴിക്കുകയും ചെയ്തു. ഇതിനെതിരെ താൻ പരാതി കൊടുത്തു. തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് ഓൺ കൊടുക്കുകയും അത് ആർഡിഒയ്ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അനധികൃത പ്രവർത്തനം ചൂണ്ടിക്കാട്ടി കൃഷി ഓഫീസർ ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ആർഡിഒ നടപടി സ്വീകരിക്കുന്നതിനു വേണ്ടി കളക്ടർക്ക് കൈമാറുകയും ചെയ്തു.

ഈ ഫയലിനെ തുടർന്ന് കളക്ടർ വകുപ്പ് 13 നടപടിയുടെ ഭാഗമായി ഈ കക്ഷിക്ക് നോട്ടീസ് കൊടുക്കുകയും ഹിയറിങ് നടത്തുകയും ചെയ്തു. കളക്ടർക്ക് ഹിയറിങ് നടത്തുന്നതിനുള്ള അധികാരമില്ലെന്നും ഭൂമി നിയമാനുസൃതം തരംമാറ്റി കിട്ടിയതാണെന്നും ലുലു ഗ്രൂപ്പിന്‍റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വക്കീലും കളക്ടറോട് പറഞ്ഞു. അപ്പോഴാണ് കളക്ടർ ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചത്. ഈ ഭൂമി തരം മാറ്റി കൊടുത്ത കാര്യം കളക്ടർക്ക് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് കളക്ടർ ഹിയറിങ് അവസാനിപ്പിക്കുകയും ചെയ്തു.

ലുലു ഗ്രൂപ്പിന്‍റെ കക്ഷികൾ ഹൈക്കോടതിയിൽ ഈ ഹിയറിങ്ങിന് വിളിച്ച പേപ്പറുകളും നോട്ടീസുകളും എല്ലാം ഹാജരാക്കി .ഇത്തരത്തിലുള്ള ഹിയറിങ് കളക്ടർക്ക് നടത്താനുള്ള അധികാരമില്ലെന്നും പറഞ്ഞു. അതിനെ ചോദ്യം ചെയ്ത് കോടതിയിൽ ഒരു അന്യായം ബോധിപ്പിച്ചു.

അതായത് വിഷയത്തിൽ ആദ്യം കോടതിയെ സമീപിച്ചത് താനല്ല. എം എ യൂസഫ് അലിയാണ്. താൻ ആ കേസിൽ കക്ഷി ചേരുകയാണുണ്ടായത്. കൈവശം ഉണ്ടായിരുന്ന രേഖകൾ സംഗതികൾ കോടതിയിൽ സമർപ്പിക്കുകയും പോരാത്തതിന് കൂടുതൽ രേഖകൾ കിട്ടിയപ്പോൾ മറ്റൊരു സ്വകാര്യ അന്യായം കൂടി ഇതിനു മുകളിൽ കോടതിയിൽ കൊടുത്തു. ഈ രണ്ട് അന്യായങ്ങളും കൂടി കോടതി ഒരുമിച്ച് പരിഗണിച്ച് അതിന്റെ മുകളിലുള്ള വാദപ്രതിവാദങ്ങൾ കഴിഞ്ഞ് ഇനി അന്തിമ വിധിയാണ് കോടതിയിൽ പറയാനുള്ളത്. ഇന്ത്യൻ പൗരൻ എന്നുള്ള നിലയ്ക്കാണ് വിഷയത്തിൽ ഇടപെട്ടതെന്നും മുകുന്ദൻ വിശദീകരിച്ചു.

കിസാൻ സഭയുടെ നേതാവും സ്ഥിരമായി നിയമ പോരാട്ടം നടത്തുന്ന പൊതുപ്രവർത്തകൻ കൂടിയാണ് മുകുന്ദൻ

തൃശൂരിൽ ലുലു മാൾ വരാൻ വൈകാൻ കാരണം ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ടതായിരുന്നു. രാജ്യത്ത് ബിസിനസ് തുടങ്ങാൻ ഒരുപാട് പ്രതിസന്ധികളെ നേരിടണം. തൃശൂരിൽ ലുലു മാൾ തുടങ്ങിയാൽ 3000 പേർക്കാണ് ജോലി കിട്ടുകയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. 

ENGLISH SUMMARY:

Lulu Group controversy centers around a land dispute in Thrissur, Kerala, where allegations of illegal land conversion have been raised. The issue involves a complaint filed against Lulu Group regarding the construction of a mall on allegedly converted paddy field, leading to a legal battle and public debate.