ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകാരന്‍ ശബരിനാഥിന്റെ അടുത്ത മറ്റൊരു തട്ടിപ്പ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിന് വേണ്ടി അഭിഭാഷകനില്‍ നിന്ന് 34 ലക്ഷം തട്ടിയെന്ന പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.
കേരളത്തിൽ 10-15 വർഷം മുൻപ് വലിയ വിവാദമായ സാമ്പത്തിക തട്ടിപ്പ് കേസാണ് ടോട്ടൽ ഫോർ യു. 200 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഈ കേസിൽ ശബരിനാഥനെന്ന യുവാവായിരുന്നു പ്രതി. 19 വയസ്സിൽ അറസ്റ്റിലായ ഇയാൾ ആഡംബര കാറുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുക്കപ്പെട്ട കേസിലെ പ്രധാനിയായിരുന്നു.
"കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കേസുകളിൽ ഒരു ചെറിയ പയ്യൻ അത്രയധികം മനുഷ്യരെ പറ്റിച്ചു എന്നുള്ളതായിരുന്നു ആ തട്ടിപ്പിന്റെ ഒരു പ്രത്യേകത." ഇപ്പോൾ, ടോട്ടൽ ഫോർ യു തട്ടിപ്പിലെ പ്രതി ശബരീനാഥൻ വീണ്ടും ഒരു തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിരിക്കുന്നു. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ ഒരു അഭിഭാഷകനിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വഞ്ചിയൂർ പോലീസ് കേസെടുത്തു. സഞ്ജയ് എന്ന അഭിഭാഷകൻ നൽകിയ പരാതിയിലാണ് നടപടി. ശബരീനാഥൻ നിലവിൽ കേരളത്തിൽ ഇല്ലെന്നും ഇയാൾക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.