kerala-police

എസ് പി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐ മാരുടെ പരാതി. അശ്ലീല ചുവയുള്ള സന്ദേശം വാട്സാപ്പിൽ അയക്കുന്നു എന്നാണ് പരാതി. രണ്ട് വനിത എസ്ഐമാരാണ് തിരുവനന്തപുരം റെയിഞ്ച് ഡിഐജി അജിതാ ബീഗത്തിന് പരാതി നൽകിയത്. തെക്കൻ കേരളത്തിലെ ഒരു ജില്ലയിൽ ജില്ലാ പോലീസ് മേധാവിയായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി. 

എസ്പി ആയിരിക്കെ മറ്റ് ആരോപണങ്ങളും നേരിട്ടതിനെത്തുടർന്ന് ഏതാനും ആഴ്ചകൾക്കു മുമ്പ് ഇദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എസ്പി ആയിരുന്ന ജില്ലയിലെ വനിതാ ഉദ്യോഗസ്ഥരാണ് പരാതിയുമായി രംഗത്തെത്തിയത്. അജിതാ ബീഗം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദ അന്വേഷണം നിർദ്ദേശിച്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി. തുടർ അന്വേഷണത്തിനായി മെറിൻ ജോസഫിനെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Kerala Police Complaint focuses on allegations against an IPS officer by women SIs. The complaint involves inappropriate WhatsApp messages and has led to an investigation.