പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭച്ഛിദ്രത്തിനായി യുവതിയെ പ്രേരിപ്പിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. കുഞ്ഞുണ്ടായാല്‍ തന്‍റെ ജീവിതം ഇല്ലാതാകുമെന്ന് പറയുന്ന രാഹുല്‍ ആത്മഹത്യാഭീഷണിയും മുഴക്കുന്നുണ്ട്. ബാല്‍ക്കണിയില്‍ നിന്നും ചാടി ചാകുമെന്നും കുഞ്ഞുണ്ടായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഓര്‍ക്കണമെന്നുമാണ് രാഹുല്‍ യുവതിയോട് ആവശ്യപ്പെടുന്നത്.
എന്നാല്‍ രാഹുലിനെക്കുറിച്ച് ആലോചിച്ചിട്ടാണ് പേര് പുറത്തുപറയാതിരുന്നതെന്നും തന്‍റെ കുഞ്ഞിനോട് തനിക്ക് മാനസികമായ അടുപ്പമുണ്ടെന്നും യുവതിയോട് പറയുന്നുണ്ട്. നമ്മള്‍ പ്ലാന്‍ ചെയ്തത് ഇങ്ങനെ അല്ലല്ലോ എന്നും എന്തിനാണ് തന്നോട് ഇപ്പോള്‍ ഇങ്ങനെ ചെയ്യുന്നതെന്നും രാഹുല്‍ പറയുന്നുണ്ട്. . തന്‍റെ മനുഷ്യത്വത്തിന് ചേര്‍ന്ന ശരിയാണ് താന്‍ ചെയ്യുന്നതെന്നാണ് യുവതി രാഹുലിന് നല്‍കുന്ന മറുപടി.
രാഹുലിന്‍റെ ശബ്ദസന്ദേശത്തിന്‍റെ പൂര്‍ണരൂപം
യുവതി : എന്‍റെ അനുവാദം ഇല്ലാതെ ഇത് ഇല്ലാതാക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?
രാഹുല്‍ : തന്‍റെ അനുവാദമില്ലാതെയല്ല, താന്‍ ഇതിന്‍റെ പ്രത്യാഘാതത്തെക്കുറിച്ച് ആലോചിക്കാത്തതുകൊണ്ടാണ് പറയുന്നത്
യുവതി : ആ പ്രത്യാഘാതങ്ങള്‍ ഞാന്‍ ഒറ്റക്ക് അഭിമുഖൂകരിക്കാമെന്ന് പറഞ്ഞല്ലോ?
രാഹുല്‍ : തന്നെക്കൊണ്ട് ഒറ്റയ്ക്ക് അഭിമുഖീകരിക്കാന്‍ പറ്റില്ലെന്ന് എനിക്ക് ബോധ്യമുണ്ടല്ലോ? അതുകൊണ്ടല്ലേ ഞാന്‍ പറയുന്നത്
യുവതി : അത് താന്‍ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ്, അല്ലാതെ എന്നെക്കുറിച്ച് ചിന്തിച്ചിട്ടല്ല
രാഹുല്‍ : അത് സ്വാഭാവികമല്ലേ, താനിപ്പോള്‍ തന്നെക്കുറിച്ച് മാത്രമല്ലേ ചിന്തിക്കുന്നത്? താന്‍ എന്നെപ്പറ്റി ആലോചിച്ചിട്ടാണോ ഈ തീരുമാനം എടുക്കുന്നത്
യുവതി : ഞാന്‍ തന്നെക്കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നെങ്കില്‍ എന്‍റെ സുഹൃത്തുക്കളോട് എപ്പോഴോ തന്‍റെ പേര് പറയാമായിരുന്നു. അവര് എത്രയോ തവണ എന്നോട് ചോദിച്ചു. ഇത്രയും ദിവസമായിട്ട് പറഞ്ഞില്ലല്ലോ?
രാഹുല്‍ : താന്‍ ഇതിന്‍റെ സീരിയസ്നസ്സ് മനസിലാക്കാത്തേ, എന്‍റെ ടെമ്പര്‍ തെറ്റുന്നതും ദേഷ്യം വരുന്നതുമൊക്കെ തനിക്ക് ഇതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു ബോധ്യവുമില്ല
യുവതി : തന്‍റെ ടെമ്പര്‍ തെറ്റുമ്പോള്‍ തനിക്ക് എന്തെങ്കിലുമൊക്കെ വിളിച്ച് പറയാനുള്ള ഒരു വസ്തു അല്ല ഞാന്‍. താനാണ് എന്‍റെ ടെമ്പര്‍ തെറ്റിച്ചത്. വളരെ സമാധാനപരമായിട്ടാണ് ഈ നിമിഷം വരെ ഞാന്‍ തന്നോട് സംസാരിച്ചത്. മോശമായിട്ട് ഒരു വാക്കും തന്നെ ഞാന്‍ വിളിച്ചിട്ടില്ല. പത്ത് വട്ടം എനിക്കത് വിളിക്കാനുള്ള അവസരമുണ്ട്. ഞാന്‍ അത് വിളിക്കുന്നില്ല.
രാഹുല്‍ : തന്‍റെ പ്രവര്‍ത്തി പോരേ?
യുവതി : എന്‍റെ കൂടെ എന്തായിരുന്നെന്ന് താന്‍ വിചാരിക്കണ്ട, ഒരു പെണ്ണായിരുന്നല്ലോ, ഇതാണോ തന്‍റെ ആദര്‍ശം വലിയ ആദര്‍ശമായിരുന്നല്ലോ? ലൈഫില്‍ കൊണ്ടുവാടോ ആദര്‍ശം. ഞാന്‍ അതിനോട് ഒരിക്കലും തെറ്റ് ചെയ്യില്ല. താന്‍ ചെയ്യുന്ന തെറ്റ് ഞാന്‍ ചെയ്യില്ല.
രാഹുല്‍ : എടോ താന്‍ എന്താ ഉദ്ദേശിക്കുന്നതെന്ന് പറ, താനെങ്ങനെ ഇത് മാനേജ് ചെയ്യും
യുവതി : ഞാന്‍ അത് മാനേജ് ചെയ്യുമെന്ന് പറഞ്ഞില്ലേ
രാഹുല്‍ : ഞാന്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടിയിട്ട് നിന്‍റെ പേരും പറയും. എനിക്കൊരു സമാധാനം ഇല്ലാതെ നിക്കുവാ... എടോ അതുണ്ടായതിന് ശേഷം എന്ത് ചെയ്യും താന്‍ എന്തുചെയ്യും
യുവതി : അത് ഉണ്ടായാല്‍ എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ?
രാഹുല്‍ : താന്‍ എന്ത് ചെയ്യും, താന്‍ എന്തെന്ന് പറഞ്ഞുകൊണ്ടുവരും?
യുവതി : ഞാന്‍ കൊണ്ടുവരത്തില്ല. അതിനെ ഇവിടെ കൊണ്ടുവന്നാല്‍ താന്‍ കൊന്നുകളയും
രാഹുല്‍ : താന്‍ എന്താടോ സിനിമ കാണുകയാണോ ഇത്?
യുവതി : ഇത്രയും കണ്ടുകൊണ്ട് ഇരുന്നതൊക്കെ സിനിമ ആയിരുന്നല്ലോ? താന്‍ ഭയങ്കര പ്രാക്ടിക്കല്‍, ബാക്കിയുള്ള സ്ത്രീകളുടെ ഇമോഷന്‍സോ ബോണ്ടിങ്ങോ ഒന്നും തനിക്ക് അറിയണ്ട, തനിക്ക് തന്‍റെ കാര്യം, തന്‍റെ ഫ്യൂച്ചര്‍. എല്ലാം തന്‍റെ കാര്യം. എന്‍റെ നാട്ടില്‍ നിക്കാന്‍ പറ്റാഞ്ഞിട്ട് മറ്റൊരു സ്ഥലത്ത് നില്‍ക്കുന്ന കാര്യമാണ് പറയുന്നത്.
രാഹുല്‍ : തന്‍റെ ഇമോഷന്‍സിന്‍റെ കാര്യമല്ലേ താന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്
യുവതി : എന്നെക്കാള്‍ പ്രാധാന്യം ഞാന്‍ എന്‍റെ ജീവിത്തില്‍ വരുന്ന കുഞ്ഞിന് കൊടുക്കുന്നുണ്ട്.
രാഹുല്‍ : എന്നിട്ട് അതെങ്ങനെയാ വളരുന്നത്
യുവതി : ഞാന്‍ നല്ല അന്തസായിട്ട് നോക്കും.
രാഹുല്‍ : താന്‍ എന്തൊക്കെ ഭ്രാന്താണ് ഈ കാണിക്കുന്നത്?
യുവതി : ഭ്രാന്ത് ഉണ്ടാക്കി തന്നിട്ട് ഞാന്‍ എന്ത് ഭ്രാന്ത് കാണിക്കുന്നെന്നോ
രാഹുല്‍ : നമ്മള്‍ ഇങ്ങനെയാണോ പ്ലാന്‍ ചെയ്തത്? താന്‍ എന്തിനാടോ എന്നോട് ഇങ്ങനെ ചെയ്യുന്നത്?
യുവതി : ഞാന്‍ ചെയ്യുന്നത് എന്‍റെ മനുഷ്യത്വത്തിന് അനുസരിച്ച എന്‍റെ ശരിയാണ്.
രാഹുല്‍ : എന്‍റെ ലൈഫിനെ ഇത് ഉറപ്പായും ബാധിക്കും. എന്‍റെ ലൈഫ് തകരും
യുവതി : തന്‍റെ ലൈഫ് തകരത്തില്ല
രാഹുല്‍ : ഉറപ്പായും എന്‍റെ ലൈഫ് തകരും, തകര്‍ക്കുന്ന പണിയാണ് ഇത്
യുവതി : തനിക്കൊരു പ്രശ്നം ഉണ്ടാകുന്ന രീതിയില്‍ ഞാന്‍ ഒന്നും ചെയ്യുന്നില്ല
രാഹുല്‍ : എനിക്ക് തന്നെയൊന്ന് കാണണം, എന്‍റെ തലയൊക്കെ പൊട്ടിപൊളിയുന്നു, എനിക്ക് പറ്റുന്നില്ല
യുവതി : എന്നോടുള്ള സ്നേഹം കൊണ്ടല്ല കാണാന്‍ വരുന്നതെന്ന് എനിക്കറിയാം, തന്‍റെ ടെന്‍ഷന്‍ മാറികിട്ടണം അതിന് ഞാന്‍ ഒരു വസ്തുവാണ്, എന്തെങ്കിലും കലക്കി തന്ന് കൊല്ലാനാണോ?
രാഹുല്‍ : എനിക്ക് തന്നെ കൊല്ലണമെങ്കില്‍ എത്ര സെക്കന്‍റ് വേണമെന്നാ..
യുവതി : എന്നെ കൊന്നേരേ അതല്ലേ തനിക്ക് ഏറ്റവും എളുപ്പമുള്ള കാര്യം
രാഹുല്‍ : തന്നെ കൊല്ലാനാണെങ്കില്‍ എനിക്ക് എത്ര സമയം വേണം
യുവതി : എന്നിട്ട് താനങ്ങ് മിടുക്കനായിട്ടങ്ങ് പോകുവോ, താനെന്തെങ്കിലും ചെയ്യ്, കൊല്ലാനാണെങ്കില്‍ കൊല്ല്,