രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവനടിയെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി. പരാതിക്കാരി അർധവസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പമുള്ള ചിത്രം പുറത്തു വന്നല്ലോ എന്നാണ് വി.കെ. ശ്രീകണ്ഠൻ പാലക്കാട് വച്ച് പറഞ്ഞത്. വെളിപ്പെടുത്തലിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും വി.കെ.ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.
'ഇവരുടെ ഒക്കെ രാഷ്ട്രീയ പശ്ചാത്തലം എന്താണെന്നുള്ളത് നിങ്ങൾ കാണുന്നുണ്ടല്ലോ. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം പറഞ്ഞിട്ടുള്ള ആളുകൾ അർധവസ്ത്രം ധരിച്ച് നിൽക്കുന്നത്. എന്താ ഇതിന്റെ ഒക്കെ പിന്നിൽ? അവരുടെയൊക്കെ ഒരു രീതിയും നടപ്പും പല പരിപാടിയിൽ പങ്കെടുത്തും മന്ത്രിമാരൊക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഒക്കെ ചിത്രങ്ങൾ വന്നല്ലോ. അപ്പോൾ അതിന്റെ ഒക്കെ പിന്നിൽ ആരുണ്ട് എന്തുണ്ട് എന്നുള്ളത് അന്വേഷിക്കട്ടെ. പുറത്തു വരും. എല്ലാ കാര്യങ്ങളും വരും,' ശ്രീകണ്ഠന്‍ പറഞ്ഞു.
പരാതി നൽകിയിട്ടില്ലല്ലോ എന്നും എംപി ചോദിച്ചു. നമ്മുടെ നാട്ടിൽ ഒരു നീതിയുടെ ആയ വ്യവസ്ഥയുണ്ട്. ഒരിക്കലും ആ ഇത് സംഭവിച്ചു എന്ന് പറയുന്ന ഒരു വ്യക്തി പോലും രേഖാ മൂലം ഇന്നുവരെ ഒരു പരാതി നൽകിയിട്ടില്ല. ഇങ്ങനെ ഒരു പുകമറ സൃഷ്ടിച്ച് വലിയ വിവാദം ഉണ്ടാക്കിയപ്പോൾ തന്നെ പാർട്ടി അതിൻറെ നടപടിക്രമങ്ങളിലേക്ക് കടന്നുവെന്നും ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.