madhav-suresh-vinod-krishna-road-dispute

TOPICS COVERED

നടുറോഡിൽ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കെപിസിസി നേതാവ് വിനോദ് കൃഷ്ണയും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്.വിനോദിന്റെ കാറിന്‍റെ ബോണറ്റില്‍ ശക്തിയായി ഇടിച്ച് മാധവ്  ആക്രോശിക്കുന്നത് കാണാം.പൊലീസിനെ വിളിക്കാനും താരം പറയുന്നുണ്ട്. 

തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭവം.വിനോദ് കൃഷ്ണയുടെ വാഹനത്തിന് മുന്നിൽ മാധവ് സുരേഷ് വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ആണ് തർക്കം ഉണ്ടായത്. തുടർന്ന് മാധവ് മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ച് വിനോദ് കൃഷ്ണ പൊലീസിനെ വിളിച്ചുവരുത്തി.മ്യൂസിയം പോലീസ് മാധവ് സുരേഷിനെ പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

പിന്നാലെ വിനോദ് കൃഷ്ണയും സ്റ്റേഷനിൽ എത്തി.തുടർന്ന് പോലീസ് മാധവ് സുരേഷിനെ ബ്രത്തലൈസർ പരിശോധനയ്ക്ക് വിധേയനാക്കി.മാധവ് മദ്യപിച്ചില്ലെന്ന് വ്യക്തമായി.തുടർന്ന് രണ്ട് പേരോടും പോലീസ് സംസാരിച്ചു. പരാതി ഇല്ലെന്ന് എഴുതി നൽകിയതോടെ രണ്ടുപേരെയും പോലീസ് വിട്ടയച്ചു.

ENGLISH SUMMARY:

Madhav Suresh, the son of actor Suresh Gopi, was involved in a roadside altercation with KPCC leader Vinod Krishna in Thiruvananthapuram. Police intervened, and after a breathalyzer test confirmed Madhav was not intoxicated, both parties were released without charges after they said they had no complaints.