യുവ നേതാവിനെതിരായ വെളിപ്പെടുത്തലിനു പിന്നാലെ തന്നെ നിരവധി പെണ്‍കുട്ടികള്‍ വിളിച്ച് സമാനാനുഭവം ഉണ്ടായതായി പറഞ്ഞെന്ന് നടി റിനി ആന്‍ ജോര്‍ജ്. യുവനേതാവ് പലരേയും യൂസ് ചെയ്തു, അവരുടെ പക്കലെല്ലാം കൃത്യമായ തെളിവുകളുണ്ട്, വിളിച്ചവര്‍ക്കെല്ലാം യുവനേതാവിനെതിരെ പരാതിയുണ്ടെങ്കിലും ആരും തുറന്നുപറയാന്‍ തയ്യാറല്ലെന്നും റിനി പറയുന്നു.

ഇത്രയും വെളിപ്പെടുത്തല്‍ വന്ന പശ്ചാത്തലത്തില്‍ യുവനേതാവിനെതിരെ നടപടി ആലോചിക്കേണ്ടത് പ്രസ്ഥാനമാണെന്നും റിനി. താന്‍ അനുഭവിച്ച ദുരാനുഭവം തുറന്നുപറയാനായതില്‍ അഭിമാനം മാത്രം. കാര്യങ്ങള്‍ തുറന്നുപറഞ്ഞതിനു പിന്നാലെ പല ഭാഗത്തുനിന്നും സൈബര്‍ ആക്രമണം നേരിടുന്നുണ്ട്, അത് ആ നേതാവിന്റെ ഭാഗത്തുനിന്നടക്കമുണ്ടെന്നും നടി പറയുന്നു.

പരാതി പറഞ്ഞതിനു പിന്നാലെ നടക്കുന്ന സൈബര്‍ ആക്രമണം ആ നേതാവിനെ പ്രതിരോധത്തിലാക്കുകയേ ഉള്ളൂവെന്നും തന്റെ ഭാഗത്ത് സത്യമുണ്ടെന്നും 

സംഘടനാപരമായ നടപടി ആ നേതാവിനെതിരെ എടുക്കുന്ന കാര്യത്തിൽ ആ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും റിനി വ്യക്തമാക്കുന്നു. യുവനേതാവിന്റെ സ്വഭാവത്തെക്കുറിച്ച് ചില നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ ‘അതവന്റെ കഴിവ്’ എന്നായിരുന്നു മറുപടിയെന്നും റിനി പറയുന്നു. ഈ മറുപടി പറഞ്ഞ നേതാക്കന്‍മാരുടെ പേരും തല്‍ക്കാലം പറയുന്നില്ലെന്നും റിനി.  ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിലുള്ള പല നേതാക്കന്‍മാരുടേയും ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കുംവരെ ദുരനുഭവം ഉണ്ടായി, അവരെപ്പോലും സംരക്ഷിക്കാന്‍ സാധിച്ചിട്ടില്ലെന്നും റിനി പറയുന്നു. യുവനേതാവ് തിരുത്തപ്പെടണം എന്നാണ് ആഗ്രഹമെന്നും നടി പറയുന്നു.

നടി റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളെ കണ്ടപ്പോള്‍ നേരിട്ട പ്രധാന ചോദ്യം യുവ നേതാവ് ആരെന്നായിരുന്നു. ജനപ്രതിനിധിയാണോ ഈയിടെ ആരോപണ വിധേയനായ ആളാണോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക്  'Who Cares' എന്നായിരുന്നു റിനിയുടെ മറുപടി. അഭിമുഖത്തില്‍ സ്ത്രീകള്‍ക്കെതിരായ പ്രശ്നങ്ങളെ പറ്റി സംസാരിക്കുമ്പോള്‍ തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയായിരുന്നു എന്നും റിനി വെളിപ്പെടുത്തി. ഇത്രയും തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടും എന്തുകൊണ്ട് അപമാനിച്ച നേതാവിന്‍റെ പേര് പറയുന്നില്ല എന്ന ചോദ്യത്തിനും റിനി മറുപടി പറയുന്നുണ്ട്. വ്യക്തിയെ പറ്റി പറയുന്നില്ലെന്നും തേജോവധം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മറുപടി. 

ENGLISH SUMMARY:

Rini Ann George is in the spotlight following allegations against a youth leader, prompting multiple women to share similar experiences. The actress emphasizes the need for organizational action and expresses pride in speaking out despite facing cyber attacks.