രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിരുന്നു കോൺഗ്രസ് എന്നും അക്കാലത്ത് കേരളത്തിൽപ്പോലും മികച്ച നേതാക്കളുണ്ടായിരുന്നു.
എന്നാൽ രാഹുൽ ഗാന്ധിയുടെ കപടരാഷ്ട്രീയത്തിൻ്റെ ഫലമായി പുതിയൊരു തരം നേതാക്കളും ആ പാർട്ടിയിൽ ഉയർന്നു വരുന്നുണ്ടെന്നാണ് രാജീവ് പറയുന്നത്. അത്തരക്കാരിൽ ഒരാളാണ് ജനസേവനത്തിന് പകരം സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഈ ജോക്കറെന്നുമാണ് രാഹുലിനെക്കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്.
ഫെയ്‍സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിരുന്നു കോൺഗ്രസ്. മികച്ച നേതാക്കളും അവർക്കുണ്ടായിരുന്നു. കേരളത്തിൽപ്പോലും ആർ. ശങ്കർ, എ. കെ. ആൻ്റണി, കെ. കരുണാകരൻ, ഉമ്മൻചാണ്ടി തുടങ്ങിയ നേതാക്കളുണ്ടായിരുന്നു.
എന്നാൽ നുണയും പ്രീണനവും നിറഞ്ഞ രാഹുൽ ഗാന്ധിയുടെ കപടരാഷ്ട്രീയത്തിൻ്റെ ഫലമായി പുതിയൊരു തരം നേതാക്കളും ആ പാർട്ടിയിൽ ഉയർന്നു വരുന്നുണ്ട് - അധികാരം ഉപയോഗിച്ച് ആളുകളെ ചൂഷണം ചെയ്യുകയും ഇരകളാക്കുകയും ചെയ്യുന്നവർ. അത്തരക്കാരിൽ ഒരാളാണ് ജനസേവനത്തിന് പകരം സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഈ ജോക്കർ.
The Congress party, once India's largest political party, consisted of many statesman political leaders. Even in Kerala, there were leaders like R. Shanker, A.K. Antony, K. Karunakaran, and Oomen Chandy.
But with Rahul Gandhi's type of politics of divisiveness, lies, and appeasement, a new breed of "leaders" has risen to prominence, those who use power politics to prey on and exploit people…in this joker's case, exploiting women instead of serving people.
#KnowTheDifference #KnowTheTruth #TruthAboutCorruptCongress