തന്‍റെ പോരാട്ടം സ്ത്രീകള്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാക്കി യുവനേതാവിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആന്‍ ജോര്‍ജ്. വ്യക്തിപരമായി ആരെയും പേരെടുത്തു പറയാന്‍ ഉദ്ദേശ്യമില്ല. തന്‍റെ യുദ്ധം വ്യക്തിയോടല്ല, പ്രവണതയോടാണെന്നും റിനി വ്യക്തമാക്കി. ഈ വ്യക്തി നവീകരിക്കപ്പെടണം സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവരുമ്പോള്‍ സമൂഹം അത് ഏറ്റെടുക്കുകയും അതിന്‍റെ സത്യാവസ്ഥ മനസ്സിലാക്കുകയും വേണം. പാര്‍ട്ട് സ്പോണ്‍സേഡ് അല്ല ഈ തുറന്നുപറച്ചില്‍ എന്ന് എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ട്. താന്‍ പറഞ്ഞതിനേക്കാള്‍ ഗുരുതര ആരോപണങ്ങള്‍ വരുന്നുണ്ടെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
യുവ നേതാവിനെതിരായ വെളിപ്പെടുത്തലിനു പിന്നാലെ തന്നെ നിരവധി പെണ്‍കുട്ടികള്‍ വിളിച്ച് സമാനാനുഭവം ഉണ്ടായതായി പറഞ്ഞെന്ന് റിനി നേരത്തെ തന്നെ പറഞ്ഞിരുന്നു. യുവനേതാവ് പലരേയും യൂസ് ചെയ്തു, അവരുടെ പക്കലെല്ലാം കൃത്യമായ തെളിവുകളുണ്ട്, വിളിച്ചവര്‍ക്കെല്ലാം യുവനേതാവിനെതിരെ പരാതിയുണ്ടെങ്കിലും ആരും തുറന്നുപറയാന്‍ തയ്യാറല്ല. താന്‍ അനുഭവിച്ച ദുരാനുഭവം തുറന്നുപറയാനായതില്‍ അഭിമാനം മാത്രം. ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിലുള്ള പല നേതാക്കന്‍മാരുടേയും ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കുംവരെ ദുരനുഭവം ഉണ്ടായി, അവരെപ്പോലും സംരക്ഷിക്കാന്‍ സാധിച്ചിട്ടില്ല.
യുവനേതാവ് തിരുത്തപ്പെടണം എന്നാണ് ആഗ്രഹം. കാര്യങ്ങള്‍ തുറന്നുപറഞ്ഞതിനു പിന്നാലെ പല ഭാഗത്തുനിന്നും സൈബര്‍ ആക്രമണം നേരിടുന്നുണ്ട്, അത് ആ നേതാവിന്‍റെ ഭാഗത്തുനിന്നടക്കമുണ്ടെന്നും നടി പറഞ്ഞിരുന്നു. ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം മാധ്യമങ്ങളെ റിനി കണ്ടപ്പോള്‍ നേരിട്ട പ്രധാന ചോദ്യം യുവ നേതാവ് ആരെന്നായിരുന്നു. ജനപ്രതിനിധിയാണോ ഈയിടെ ആരോപണ വിധേയനായ ആളാണോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് 'Who Cares' എന്നായിരുന്നു റിനിയുടെ മറുപടി. വ്യക്തിയെ പറ്റി പറയുന്നില്ലെന്നും തേജോവധം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു റിനിയുടെ മറുപടി.