വിവാദങ്ങളിൽപെട്ട് സംസ്ഥാനത്ത് മരണാന്തര അവയവദാന നിരക്കിൽ വൻ ഇടിവ്. 2015 ൽ 76 പേരും 2016 ൽ 72 പേരും അവയവദാതാക്കളായി. 2017ൽ ദാതാക്കളുടെ എണ്ണം 18 ലേയ്ക്കും 2018 ൽ 8 ലേയ്ക്കും താഴ്ന്നു. 2024ൽ 11ന്നും 2025 ജൂലൈ വരെ 11 പേരുമാണ് അവയവങ്ങൾ നൽകാൻ സന്നദ്ധരായത്. അവയവദാന മേൽനോട്ട ചുമതല വഹിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ പൂർണ പരാജയം ആണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ.മോഹൻദാസ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.
എന്നാൽ അവയവങ്ങൾക്കായി മസ്തിഷ്കമരണം കൃത്രിമമായി സൃഷ്ടിക്കുന്നുവെന്ന ആശങ്ക ഉയർന്നതോടെ ആണ് ബന്ധുക്കൾ മരണാനന്തര അവയവദാനത്തിൽ നിന്ന് പിന്തിരിഞ്ഞത്. കഴിഞ്ഞ ദിവസം ഇതുവരെ അവയവദാനം നടത്തിയ 122 പേരുടെ കുടുംബങ്ങളെ കെ സോട്ടോയുടെ നേതൃത്വത്തിൽ ആദരിച്ചത് അവയവദാനം പ്രോത്സാഹിപ്പിക്കാൻ ആയിരുന്നു.