യുവനേതാവിനെതിരെ ആരോപണം ഇന്നയിച്ച സിനിമ നടി റിനി ആന്‍ ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് സൈബര്‍ പേജുകളും റിനിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കമന്‍റുമായി എത്തുന്നുണ്ട്. വെറുതെ ആരോപണം ഉന്നയിക്കരുതെന്നും ധൈര്യത്തോടെ നേതാവിന്റെ പേര് പറയൂ എന്നുമാണ് പലരും കമന്‍റ് ചെയ്യുന്നത്. ഇലക്ഷന് മുന്നോടിയായുള്ള നാടകമാണെന്നും കമന്‍റുകളുണ്ട്.
'ധൈര്യത്തോടെ നേതാവിന്റെ പേര് പറയു.. അല്ലാണ്ട് വെറുതെ ആരോപണം ഉന്നയിച്ചു അങ്ങ് പോകല്ല വേണ്ടേ...
ധാർമികതയുടെ ക്ലാസ്സ് എടുക്കാൻ വന്നിരിക്കുന്നു.. ഇത് നിങ്ങളുടെ കരിയറിന് ഗുണം ചെയ്യുമെങ്കിലും ചില കമ്മി കൂട്ടങ്ങളുടെ പോസ്റ്റ് കൊണ്ട് ചിലരുടെ പേരുകൾ അന്തരീക്ഷത്തിൽ നടക്കുന്നു... കുറച്ചെങ്കിലും അന്തസ് ഉണ്ടേൽ പേര് പറയു...!' എന്നാണ് കോണ്‍ഗ്രസ് പോരാളി എന്ന ഫെയ്സ്ബുക്ക് യൂസര്‍ റിനിയുടെ ഫോട്ടോയ്ക്ക് താഴെ കമന്‍റിട്ടത്.
'ചങ്കൂറ്റമുണ്ടെങ്കിൽ പേര് വെളിപ്പെടുത്തുക അയച്ച മെസ്സേജുകളുടെ ഡീറ്റെയിൽ മാധ്യമപ്രവർത്തകരെ കാണിക്കുക മെസ്സേജുകൾക്ക് സുതാര്യത ഉണ്ടോ എന്ന് മാധ്യമപ്രവർത്തകർ അന്വേഷിക്കണം. പുകമറ സൃഷ്ടിച്ച ഒരു വ്യക്തിയെ തേജോവധം ചെയ്യാൻ മറ്റൊരു സരിതയായി മാറരുത്. ദയവു ചെയ്തു മെസ്സേജുകൾ സുതാര്യത ഇല്ലെങ്കിൽ വലിയ കേസിലേക്ക് താങ്കൾ വലിച്ചിഴയ്ക്കപ്പെടും'. 'സന്ദേശം സിനിമയ്ക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ല..... കാരണം ആ സിനിമ അന്ന് പറഞ്ഞു വെച്ചതിൽ നിന്നും ഒരിഞ്ച് കേരള രാഷ്ട്രീയം മുന്നോട്ട് പോയിട്ടില്ല' എന്നൊക്കെയാണ് കമന്‍റുകള്‍.