amal-shankar-kollam-death

അംഗീകാരമില്ലാത്ത പാരാമെഡിക്കൽ കോഴ്സുകളുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുതെന്ന ആരോപണം ഉയർന്നതിന് പിന്നാലെ സ്ഥാപന ഉടമ ജീവനൊടുക്കി. കൊല്ലം നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ അമൽ ശങ്കറിനെയാണ് ആയൂരിലെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അംഗീകാരം ഇല്ലാത്ത സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് കിടപ്പുമുറിയിൽ അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമലിന്‍റെ ഉടമസ്ഥതയില്‍ ജില്ലയിലെ മറ്റിടങ്ങളിലും സമാനമായ സ്ഥാപനം നടത്തുന്നുണ്ടെന്നാണ് സൂചന. 

ENGLISH SUMMARY:

Paramedical course fraud allegations led to the suicide of an institute owner in Kollam. The owner of the Indian Institute of Paramedical Science, accused of defrauding students with unapproved courses, was found dead at his wife's home.