albichan-muringayil

TOPICS COVERED

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ പ്രവാസി മലയാളിക്കെതിരെ കേസ്. യു.എസില്‍ താമസിക്കുന്ന ആല്‍ബിച്ചന്‍ മുരിങ്ങയില്‍ എന്നയാള്‍ക്കെതിരെയാണ് എടത്തല പൊലീസ് കേസെടുത്തത്. ബിജെപി പ്രാദേശിക നേതാവ് അനൂപ് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. 

സ്വാതന്ത്ര്യദിനത്തില്‍ ഫെയ്സബുക്കിലിട്ട പോസ്റ്റില്‍ ദേശീയ പതാകയെയും പ്രതിജ്ഞയെയും അപമാനിക്കുകയായിരുന്നു. 

നിലവില്‍ യുഎസിലാണ് ഇയാള്‍ താമസിക്കുന്നത്. ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഇന്ത്യയെ അവഹേളിക്കുന്ന നിരവധി പോസ്റ്റുകളുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യ എന്‍റെ രാജ്യമല്ല ഒരു ഇന്ത്യക്കാരനും എന്‍റെ സഹോദരി സഹോദരന്മാരല്ല എന്ന് തുടങ്ങി ഇന്ത്യ തുലയട്ടെ എന്നും മറ്റും എഴുതി എന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ഇതിനൊപ്പം ദേശീയ പതാകയുടെ ചിത്രത്തിനുമേല്‍ മോശം ഇമോജികള്‍ ഇട്ട് അശോകചക്രം മറച്ചുവച്ച് ഇന്ത്യന്‍ പതാകയെ അപമാനിച്ചു എന്നാണ് കേസ്. 

കേസിന് ആസ്പദമായ പോസ്റ്റിന് പിന്നാലെ ഇന്ത്യയെ അവഹേളിച്ച് നിരവധി പോസ്റ്റുകള്‍ ഇയാള്‍ ഫേസ്ബുക്കിലിട്ടുണ്ട്. പാക്കിസ്ഥാനും അമേരിക്കയ്ക്കും ജയ് വിളിച്ചുള്ള പോസ്റ്റും ഇതിനോടൊപ്പം ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇനി ഒരാളും തന്നെ ഇന്ത്യക്കാരന്‍ എന്ന് വിളിക്കരുതെന്നാണ് ഇയാള്‍ പോസ്റ്റില്‍ പറയുന്നത്. 

ENGLISH SUMMARY:

National flag disrespect case filed against an NRI for insulting the Indian flag on Facebook. The accused, Albychan Muringayil, allegedly dishonored the national flag and pledge in a Facebook post on Independence Day, leading to charges filed by Edathua police based on a complaint by a BJP leader.