പാലായിൽ ക്രിസ്ത്യൻ ആധിപത്യമാണെന്നും ഇൗഴവ സമുദായത്തിന് സ്കൂളോ കോളജോ ഉണ്ടോയെന്നും ഒരു പഞ്ചായത്തിൽ പോലും പ്രാതിനിധിമില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എംഎൽഎ എംപി ഫണ്ട് തരുന്നില്ല. പാലായില്‍ മറ്റുള്ളവരെ അപേക്ഷിച്ചു മാണിസാർ ചെറിയ മര്യാദ കാണിച്ചു. അദ്ദേഹം പൊട്ടും പൊടിയും തന്നു. മകന്‍ സൂത്രക്കാരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിജെ ജോസഫ് മന്ത്രിയായിരുന്ന കാലത്ത് പ്രൈവറ്റ് സെക്രട്ടറി അന്‍ഫോന്‍സ് കണ്ണന്താനം 34 കോളജ് ക്രിസ്ത്യാനിക്ക് കൊടുത്തുവെന്നും വെള്ളാപ്പള്ളി. ‘ജോസഫും ഭരിച്ചല്ലോ? എന്തു തന്നു, ഗോവിന്ദ’ ‘ഒരു സ്കൂളോ കോളജോ ഇല്ല. ഒരു ചുക്കുമില്ല’. ‘500 ഏക്കര്‍ കുരിശുമലക്കാര്‍ കൊണ്ടുപോയി, നമുക്ക് കിട്ടിയത് വെറും 24 ഏക്കര്‍ മാത്രമെന്നും വെള്ളാപ്പള്ളി കോട്ടയം പാലാ രാമപുരത്ത് എസ്എന്‍ഡിപി നേതൃസംഗമത്തില്‍ പറഞ്ഞു.
താനൊരു വർഗീയവാദിയല്ല തന്റെ സമുദായത്തിന്റെ കാര്യമാണ് പറഞ്ഞതെന്നാണ് വെള്ളാപ്പള്ളി നടേശന്‍ കോട്ടയത്ത് പറഞ്ഞത്. സമുദായത്തിന്റെ പ്രശ്നങ്ങൾ പറയുമ്പോൾ അത് വർഗീയതയാകും. ലീഗിനോട് പറയേണ്ട കാര്യങ്ങൾ ലീഗിനോട് തന്നെ പറയണം. അതിന്‍റെ ബാധ്യത തനിക്കുണ്ടെന്നും പ്രസംഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറം പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതായും വെള്ളാപ്പള്ളി വിമര്‍ശിച്ചു. മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുന്നു. മുസ്‌ലിം ലീഗിന് മുസ്‌ലിങ്ങള്‍ അല്ലാത്ത എംഎല്‍എമാർ ഇല്ല. എന്നിട്ടും നാഴികയ്ക്ക് നാൽപ്പതു വട്ടം മതേതരത്വം പറയുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാക്ഷാൽ പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.