kollam-accident

TOPICS COVERED

കൊല്ലം തട്ടാമല ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിയിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. പാഴ്സൽ ലോറി ഡ്രൈവർ എറണാകുളം കണ്ണമാലി കുമ്പളങ്ങി സ്വദേശി മാക്സൺ ജോസഫ് ആണ്  മരിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. 

ഇന്ന് പുലർച്ചെ അഞ്ചരയോടെ ദേശീയപാതയിൽ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം. പാഴ്സൽ ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കഴക്കൂട്ടത്തെ പ്ലാന്‍റിൽ നിന്നും ആലപ്പുഴയിലേക്ക് സിലിണ്ടർ കയറ്റി പോവുകയായിരുന്ന ലോറിയിൽ എതിർദിശയിൽ വന്ന പാഴ്സൽ വാൻ ഇടിച്ചു കയറുകയായിരുന്നു.

ENGLISH SUMMARY:

A parcel lorry lost control on the Kollam Thattamala National Highway and collided with a truck carrying gas cylinders, leading to a tragic death. The parcel lorry driver, Maxson Joseph, a native of Kumbalangi, Kannamaly in Ernakulam, died in the accident. The driver of the gas cylinder truck also sustained injuries.