സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. അഞ്ചു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യപിച്ചു. നദികളില്‍ ഒഴുക്ക് കൂടിയതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴ, ശിരുവാണി അണക്കെട്ടുകളുടെ ഷട്ടറുകളുയര്‍ത്തും. വരുന്ന നാലു ദിവസം കൂടി സംസ്ഥാനത്ത് പരക്കെ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എല്ലാ ജില്ലകളിലും മഴ ശക്തമായിയിട്ടുണ്ട്. ഇടുക്കി, എറണാകുളം തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയത്. ഈ ജില്ലകളില്‍പരക്കെ മഴ ലഭിക്കുന്നുണ്ട്. അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. നാലുനദികളില്‍ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയതിനാല്‍ ജല വിഭവ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വാമനപുരം, അച്ചന്‍കോവില്‍, ഭരതപ്പുഴ, ചാലക്കുടി പുഴകളിലാണ് ജാഗ്രതാ നിര്‍ദേശം.
അതേസമയം, കനത്ത മഴയിൽ പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിപ്പുഴ കരകവിഞ്ഞു. കാഞ്ഞിരപ്പുഴ ഡാമിന്റെ 3 സ്പിൽവേ ഷട്ടറുകൾ 15 സെ മീ വീതം ഉയർത്തി. കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. ശിരുവാണി ഡാമിന്റെ സ്ലൂയിസ് ഷട്ടറുകൾ 100 സെ മീ ഉയർത്തി. ശിരുവാണിപ്പുഴ, ഭവാനിപ്പുഴ തീരങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശം നൽകി കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ കുറ്റിയാടി ചുരം മേഖലയില്‍ കനത്തമഴ തുടരുകയാണ് എട്ടം വളവില്‍ മണ്ണിടിഞ്ഞു. പത്തനംതിട്ട ഓമല്ലൂരില്‍ മിന്നല്‍ ചുഴലിയില്‍ പല വീടുകളുടെയും മേല്‍ക്കൂര പറന്നുപോയി. വരുന്ന നാലു ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 16/08/2025 (ഇന്ന്) മുതൽ 18/08/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം (പുറപ്പെടുവിച്ച സമയം - 01.00 PM, 16/08/2025)
ഓറഞ്ച് അലർട്ട്
യെലോ അലർട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫെയ്സ്ബുക്ക്, എക്സ് പേജുകള്‍ പരിശോധിക്കുക.