ksrtc-bus-lorry-accident-konni

കോന്നിയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയിൽ കോന്നിക്ക് സമീപം രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്.

പത്തനാപുരം ഭാഗത്ത്  നിന്ന് കൽപറ്റയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ബസ് ഡ്രൈവറുടെ ഭാഗത്താണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചത്.

പരുക്കേറ്റ യാത്രക്കാരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നിരന്തരമായി അപകടങ്ങൾ നടക്കുന്ന മേഖലയിലാണ് വീണ്ടും അപകടം സംഭവിച്ചത്. മഴയുള്ള സമയത്താണ് ഈ അപകടം നടന്നതെന്നത്.

ENGLISH SUMMARY:

Konni bus accident: A KSRTC bus collided with a lorry near Konni, resulting in injuries to several passengers and a critical condition for the bus driver. The accident occurred on the Muvattupuzha-Punalur state highway, raising concerns about road safety in the area.