Ayyanthole-Vote

TOPICS COVERED

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്  കെ.കെ. അനീഷ്കുമാറിന് എതിരെ പൊലീസില്‍ പരാതി നല്‍കി സി.പി.എം. തൃശൂര്‍ അയ്യന്തോളില്‍ ദമ്പതികള്‍ കള്ളവോട്ടു ചെയ്തെന്ന ആരോപണത്തിലാണ് പരാതി. 

വീട് വിറ്റ് ആലത്തൂര്‍ മണ്ഡലത്തില്‍ പോയ ദമ്പതികള്‍ തൃശൂരില്‍ വോട്ടു ചെയ്തെന്നായിരുന്നു ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാറിന്‍റെ ആരോപണം. പക്ഷേ, വീട് വിറ്റെങ്കിലും അയ്യന്തോളില്‍തന്നെ വാടകയ്ക്കു താമസിച്ചെന്ന് റിട്ടയേര്‍ഡ് റജിസ്ട്രാര്‍ കൂടിയായ വേണുഗോപാല്‍ പറഞ്ഞു. 

അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതിയുടെ അടിസ്ഥാനം. പൊലീസിന്‍റെ പ്രാഥമികാന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

Fake vote allegation is the main topic. CPM has filed a complaint against BJP state vice president KK Aneesh Kumar regarding allegations that a couple cast fake votes in Thrissur.