infant

പ്രതീകാത്മക ചിത്രം.

ധൻബാദ്- ആലപ്പുഴ ട്രെയിനിന്‍റെ ശുചിമുറിയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ കുപ്പത്തൊട്ടിയിലാണ് കുഞ്ഞിന്‍റെ മൃതദേഹമുണ്ടായിരുന്നത്. നാലുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഇന്നലെ രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ആര്‍ആര്‍എഫ് നടത്തിയ പരിശോധനയിലാണ് എസ്– 3 കോച്ചിലെ ശുചിമുറിയിലെ കുപ്പത്തൊട്ടിയില്‍ നിന്ന് കുഞ്ഞ‌ിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കുഞ്ഞിനെ ആരെങ്കിലും ഉപേക്ഷിച്ചുപോയതാണോ എന്നടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.

ENGLISH SUMMARY:

The body of an infant was discovered in the toilet of the Dhanbad–Alappuzha train. Authorities reported that the body was found inside the trash bin of the toilet. The deceased is believed to be a four-month-old baby.