നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരുക്കേറ്റു. ബിജുക്കുട്ടൻ സഞ്ചരിച്ചിരുന്ന കാർ പാലക്കാട് വടക്കുമുറിയിൽ ദേശീയപാതക്കരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. നടന്റെ പരുക്ക് ഗുരുതരമല്ല.
രാവിലെ 6 മണിക്കായിരുന്നു അപകടം. പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു നടൻ. പൊടുന്നനെ നിയന്ത്രണം വിട്ടു നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു.,ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണമായും തകർന്നു. മുൻ സീറ്റിലുണ്ടായിരുന്ന ബിജുകുട്ടനു തലക്ക് നേരിയ തോതിൽ പരുക്കേറ്റു. അപകടത്തിനു തൊട്ട് പിന്നാലെ നടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഓടിച്ചയാൾക്കും നേരിയ പരുക്കുണ്ടെന്നാണ് വിവരം. പ്രാഥമിക ചികിത്സക്ക് ശേഷം ബിജു കുട്ടൻ ആശുപത്രി വിട്ടു. എന്താണ് അപകടകാരണമെന്ന് പരിശോധിച്ച് വരികയാണ്.