സഹകരണബാങ്കില്‍ സ്ഥാനക്കയറ്റത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന പരാതിയില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് നേതാവുമായ ഗഫൂര്‍ കോല്‍ക്കളത്തിനെതിരെ പൊലീസ് കേസെടുത്തു. അരിയൂര്‍ സഹകരണ ബാങ്കില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഗഫൂര്‍ ഉപയോഗിച്ചെന്ന് എഫ്ഐആറിലുണ്ട്.
റജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി തരപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. ഇതോടെ നാട്ടുകല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വ്യാജനിയമനം തരപ്പെടുത്തി എന്നതുള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.