damodara-panicker-car-nh-accident

റോഡിലെ കുഴിയിൽ കാർ തലകീഴായി മറിഞ്ഞു; പൂരക്കളി കലാകാരൻ ദാമോദര പണിക്കർക്ക് പരിക്ക്. കാസർകോട് ദേശീയപാത സർവീസ് റോഡിലെ കുഴിയിൽ കാർ തലകീഴായി മറിഞ്ഞു. പ്രശസ്ത പൂരക്കളി കലാകാരൻ ദാമോദര പണിക്കരുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

കാഞ്ഞങ്ങാട് അയിങ്ങോത്ത് പുലർച്ചെയാണ് അപകടം. ഡ്രെയിനേജ് നിർമ്മാണത്തിനായി കുഴിച്ച സ്ഥലത്ത് മുന്നറിയിപ്പ് റിബണുകൾ ഉണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ടശേഷം കാറിനുള്ളിൽ അരമണിക്കൂറോളം ദാമോദര പണിക്കർ കുടുങ്ങിക്കിടന്നു. കാർ തലകീഴായി മറിഞ്ഞെങ്കിലും ദാമോദര പണിക്കർക്ക് പരുക്കേറ്റില്ല. അപകടത്തിന് പിന്നാലെ മേഖലയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.

ENGLISH SUMMARY:

Kasaragod accident: A car overturned in a pothole on the Kasaragod National Highway service road, injuring none. Renowned Pookkali artist Damodara Panicker's car was involved in the accident in Kanhangad Ayingoth.