പ്രസന്ന

പ്രസന്ന

തൃശൂര്‍ പൂങ്കുന്നത്തെ ഫ്ലാറ്റില്‍ 9 അനര്‍ഹ വോട്ടുകള്‍, പട്ടികയില്‍ ഉള്ളവരെ അറിയില്ലെന്ന് വാടകക്കാരി പ്രസന്ന മനോരമ ന്യൂസിനോട്. പൂങ്കുന്നം ഡിവിഷനില്‍ മാത്രം 45  അനര്‍ഹവോട്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തൃശൂരിലേക്ക് വോട്ടു മാറ്റിയതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നു. ചേലക്കരയിലെ ബിജെപി നേതാവ് തൃശൂരില്‍ വോട്ട് ചെയ്തെന്ന് സിപിഐ നേതാവ് വി.എസ്.സുനില്‍കുമാര്‍ ആരോപിച്ചു. ബിജെപിയുടെ അനര്‍ഹ വോട്ടുകള്‍ വേദികളില്‍ ഉന്നയിക്കുമെന്നും സുനില്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

തൃശൂരില്‍ ഫ്ലാറ്റുകള്‍ കേന്ദ്രീകരിട്ട് വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്രമന്ത്രി സുരേഷ് ഗോപി ആറ് മാസത്തോളെ ക്യാംപ് ചെയ്ത് വ‌ോട്ട് ചേര്‍ക്കലിന് നേൃത്വം നല്‍കി. ആക്ഷേപം പേടിച്ചാവാം സുരേഷ് ഗോപി മാറിനില്‍ക്കുന്നത്. അന്വേഷണം വേണമെന്നും മന്ത്രി വി.ശിവന്‍കുട്ടി കണ്ണൂരില്‍ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

A major controversy erupts in Thrissur’s punkunnam area after 9 ineligible votes were found in a flat, with the tenant denying knowledge of the listed voters. Congress claims 45 such votes in the division. CPI and Minister V. Sivankutty allege BJP’s large-scale bogus voting in flats, accusing Union Minister Suresh Gopi of leading the vote transfer effort. Calls for investigation intensify as political tensions rise.