ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജിവച്ചു. ഫിലിം ചേംബറിലേക്കുള്ള അംഗത്വത്തിൽ സംഘടനാനേതാക്കളുമായുള്ള തർക്കം കാരണമെന്നാണ് വിശദീകരണം. നേരത്തെ സാന്ദ്ര തോമസിന്റെ നിലപാടുകളെ സജി പരസ്യമായി പിന്തുണച്ചിരുന്നു. രാജിവയ്ക്കാൻ ഇടയായ സാഹചര്യം നാളെ കോട്ടയത്തെ വാർത്താസമ്മേളനത്തിൽ വിശദമാക്കാനാണ് സജി നന്ദ്യാട്ടിന്റെ തീരുമാനം.