തൃശൂർ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ആംബുലൻസിൽ ഉണ്ടായിരുന്ന 81 വയസ്സുള്ള രോഗിയും കാർ യാത്രക്കാരിയും ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടു കൂടിയാണ് കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിച്ച് അപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചു.
ആംബുലൻസിൽ ഉണ്ടായിരുന്ന 81 വയസ്സ് പ്രായമുള്ള കുഞ്ഞിരാമനും കാർ യാത്രിക കുന്നംകുളം സ്വദേശിനി 51 കാരി പുഷ്പയും ആണ് മരിച്ചത്. നാലുപേർക്ക് പരുക്കേറ്റു. കാർ ഓട്ടോയെ മറികടക്കുന്നതിന് ഇടയിൽ ആംബുലൻസിൽ ഇടിക്കുകയായിരുന്നു.
പരുക്കേറ്റവരെ കുന്നംകുളത്തെയും, തൃശൂരിലെയും സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ കുഞ്ഞിരാമനെയും പുഷ്പയെയും രക്ഷിക്കാനായില്ല