tirur-accident-3

തിരൂരില്‍ സ്കൂള്‍ പരിസരത്ത്  ഒന്നാംക്ലാസുകാരിയെ കാറിടിച്ചു. അപകടവിവരം സ്കൂള്‍ അധികൃതര്‍ അറിയിച്ചില്ലെന്ന് രക്ഷിതാക്കളുടെ പരാതി. കുട്ടി സ്കൂളില്‍ വീണെന്ന് മാത്രമാണ് അറിയിച്ചത്. ജൂലൈ 31ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്തു. 

അതേസമയം, ഡ്രൈവറോ ദൃക്സാക്ഷികളോ വിവരം അറിയിച്ചില്ലെന്ന്  പ്രിന്‍സിപ്പല്‍ മധുസൂദനന്‍ പറഞ്ഞു. കുട്ടി ആദ്യം പറഞ്ഞത് വണ്ടി ഇടിച്ചില്ലെന്നാണെന്നും അതുകൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാതിരുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അപകടശേഷം കുട്ടി സ്കൂളിലേക്ക് വരികയും ചെയ്തെന്നും പ്രിന്‍സിപ്പല്‍. 

ENGLISH SUMMARY:

In Tirur, a first-grade student was hit by a car near the school premises. Parents have alleged that the school authorities did not inform them about the accident, telling them only that the child had fallen in school. Footage of the incident, which occurred on July 31, has now surfaced. Tirur Police have registered a case in connection with the incident.