തലശ്ശേരി കോടതി പരിസരത്തെ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ പരസ്യ മദ്യപാനത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കും കണ്ടാലറിയാവുന്നവർക്കുമെതിരെയാണ് തലശേരി പൊലീസ് സ്വമേധയാ കേസെടുത്തത്. കേരള അബ്കാരി നിയമപ്രകാരമാണ് നടപടി. Also Read: ടി പി വധക്കേസ് പ്രതികള്‍ ജൂലൈ 10 നും ‘മിനുങ്ങി’; നോക്കുകുത്തിയായി പൊലീസ്
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെയാണ് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റർ ചെയ്തത്. കൊടി സുനിയും സംഘവും ജൂൺ 17 നാണ് മാഹി ഇരട്ടക്കൊല കേസ് വിചാരണക്ക് ഹാജരായപ്പോൾ പൊലീസ് ഒത്താശയോടെ കോടതിക്ക് മുമ്പിലെ വിക്ടോറിയ ഹോട്ടലിന് പുറത്ത് വെച്ച് മദ്യപിച്ചത്. കൊടി സുനി ജയിലിൽ നിന്ന് എത്തിച്ച പ്രതിയും ഷാഫിയും ഷിനോജും പരോളിലുമായിരുന്നു. മദ്യപാനത്തിന്റെ ദൃശ്യം മനോരമ ന്യൂസാണ് പുറത്തുവിട്ടത്.