ആലുവയില്‍ പാലത്തിന്‍റെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗത്തില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇരു ദിശകളിലേയ്ക്കുമുളള എറണാകുളം – പാലക്കാട് മെമു സര്‍വീസുകള്‍ റദ്ദാക്കി. ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് ഒരു മണിക്കൂര്‍ 30 മിനിറ്റ് വൈകിയോടും. കണ്ണൂര്‍ – ആലപ്പുഴ എക് സിക്യൂട്ടീവ് 1 മണിക്കൂര്‍ 20 മിനിറ്റും സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ് പ്രസ് 30 മിനിറ്റും വൈകിയോടും. യാത്രക്കാര്‍ റെയില്‍വേ ആപ്പില്‍ നോക്കി സമയം ഉറപ്പുവരുത്തി യാത്ര ചെയ്യണമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ENGLISH SUMMARY:
Train delays and cancellations announced due to Aluva bridge maintenance. MEMU services between Ernakulam-Palakkad cancelled. Check Southern Railway app for updated timings of Indore-Thiruvananthapuram, Kannur-Alappuzha, and Secunderabad-Thiruvananthapuram trains.