ബാലുശ്ശേരി പുനൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തതിൽ ദുരൂഹതയെന്ന് കുടുംബം. ഭർത്താവിന്റെ വീട്ടുകാർ ഇതുവരെ ബന്ധപ്പെട്ടില്ലെന്നും ജിസ്‌ന മാനസിക പീഡനത്തിന് ഇരയായെന്നും ബന്ധുക്കൾ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ഉണ്ണികുളം സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ജിസ്നയെ(24) ഇന്നലെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് ശ്രീജിത്ത് വീട്ടിലെത്തിയപ്പോളാണ് കാണുന്നത്. സംഭവം നടക്കുന്ന സമയം വീട്ടില്‍ ആരുമില്ല എന്നാണ് പ്രാഥമിക വിവരം. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും സംശയിക്കുന്നുണ്ട്. കണ്ണൂര്‍ കേളകമാണ് ജിസ്നയുടെ സ്വദേശം. ഭര്‍ത്താവ് ശ്രീജിത്ത് ഓട്ടോ തൊഴിലാളിയാണ്. ഏഴുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. ഒരു മകനുമുണ്ട്.