class-room

TOPICS COVERED

പിന്‍ബെഞ്ചുകാര്‍  എന്ന സിസ്റ്റം തന്നെ മാറ്റിയാലോ? ചോദിക്കുന്നത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ്. കുട്ടികളെ പിന്നോട്ടടിക്കുന്നതും മാനസികമായി തളര്‍ത്തുന്നതുമായ പഴഞ്ചന്‍രീതി വേണ്ടെന്നാണ് വി.ശിവന്‍കുട്ടി അഭിപ്രായപ്പെടുന്നത്.   എങ്ങിനെ മാറ്റം കൊണ്ടുവരണമെന്ന്  ശുപാര്‍ശചെയ്യാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്

പുറകിലെബെഞ്ചിലേക്ക് തരം താഴ്ത്തപ്പെപ്പെട്ടവര്‍ പറയാതെ പറഞ്ഞത് കാലാകാലങ്ങളായി ആരും കേട്ടില്ലെങ്കിലും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അതു ശ്രദ്ധിച്ചു. പിന്‍ബെഞ്ചന്ന പഴഞ്ചന്‍ രീതി മാറിയേകഴിയൂ എന്ന് മന്ത്രി പറയുന്നു. ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ് പിന്‍ബെഞ്ചെന്ന സങ്കല്‍പ്പം പോലും.  ഒരുകുട്ടിയും പിന്നോട്ടു പോകാന്‍പാടില്ല, എല്ലാവര്‍ക്കും തുല്യ അവസരവും വേണം.  ക്ളാസുകളിലെ ഇരിപ്പട ക്രമീകരണം യു ആകൃതിയിലായാലോ? 

സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ എന്ന സിനിമ വന്നതിന് പിറകെ ചില സ്കൂളുകള്‍ മാറ്റത്തിന് തയ്യാറായി.  മനോരമ ന്യൂസ് ഇക്കാര്യം പ്രത്യേക പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതായാലും വിദഗ്ധ സമിതി പിന്‍ബെഞ്ച് പ്രശ്നം പഠിക്കും മാറ്റങ്ങള്‍ നിര്‍ദേശിക്കും. ക്ളാസുമുറികളും ഇതോടെ മാറും എന്നു പ്രതീക്ഷിക്കാം. മികച്ച ഉച്ച ഭക്ഷണ മെനു, സ്കൂള്‍സമയ മാറ്റം, വേനലവധിമാറ്റുന്ന ചര്‍ച്ച എന്നിവക്ക് പിന്നാലെയാണ് വി.ശിവന്‍കുട്ടി പിന്‍ബെഞ്ചുകള്‍ മാറ്റുന്നതിനും തയാറെടുക്കുന്നത്. വലിയമാറ്റങ്ങള്‍ ഇങ്ങനെയും വരുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:

Education Minister V. Sivankutty has questioned the relevance of the traditional "backbenchers" concept in classrooms. He called for doing away with outdated practices that push students to the margins and affect them mentally, emphasizing a more inclusive and encouraging approach to education.