തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ എൽഡിഎഫിന് ഭരണ നഷ്ടം. ചെയർപേഴ്സണിനെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. സിപിഎം കൗൺസലറും സ്വതന്ത്രനും അവിശ്വാസത്തെ പിന്തുണച്ചു. വൈസ് ചെയർമാനെതിരായ അവിശ്വാസ പ്രമേയം ഉടന്‍ പരിഗണിക്കും.
എൽഡിഎഫിന് നേരിയ ഭൂരിപക്ഷം മാത്രമുളള നഗരസഭയിൽ ഇത്തവണ യുഡിഎഫ് നീക്കം പാളിയില്ല. സിപിഎം കൗൺസലർ കലാ രാജുവും സ്വതന്ത്രൻ പി.ജി സുനിൽകുമാറും കട്ടയ്ക്ക് കൂടെ നിന്നു. ചെയർപേഴ്സൺ വിജയ ശിവനെതിരായ അവിശ്വാസ പ്രമേയം 12നെതിരെ 13 വോട്ടുകൾക്ക് പാസായി.
ജനുവരി 18 ന് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിലും കലാ രാജുവിനെ സിപിഎം തട്ടിക്കൊണ്ടുപോയി എന്ന വിവാദത്തെ തുടർന്ന് പരിഗണിച്ചില്ല.