cobra-anganavadi-new

TOPICS COVERED

ആലുവ തടിക്കക്കടവ് അങ്കണവാടിയിൽ മൂർഖൻ പാമ്പ്. കുട്ടികളുടെ കളിപ്പാട്ടത്തിനിടയിലാണ് പാമ്പ് ഇരുന്നത്. അധ്യാപിക കളിപ്പാട്ടം എടുത്തപ്പോൾ പാമ്പ് ഫണം വിടർത്തി ചീറ്റി. പാമ്പിനെ കണ്ട അധ്യാപിക കുട്ടികളെയും വാരിയെടുത്ത് അങ്കണവാടിയുടെ പുറത്തേക്ക് ഓടുകയായിരുന്നു. കളിക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കാതെ തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. പാമ്പുപിടുത്തക്കാരൻ എത്തി മൂർഖനെ പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചു. പാമ്പിനെ കണ്ട ഞെട്ടലിലാണ് കുട്ടികളും അധ്യാപികയും.

ENGLISH SUMMARY:

A venomous cobra was found at the Aluva Thadikakkadavu anganwadi. The snake was hiding among the children’s toys. When a teacher reached for the toys, the cobra hissed and spread its hood. Acting swiftly, the teacher evacuated all the children from the building.