ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മന്ത്രി വി.ശിവന്‍കുട്ടി. വീണാ ജോര്‍ജിന്‍റെ ബാല്യകാലത്തെ ചിത്രം പങ്കുവെച്ചാണ് ശിവന്‍കുട്ടിയുടെ പിറന്നാള്‍ ആശംസ. ഈ മിടുക്കിക്കുട്ടിയാണ് ഇന്നത്തെ ആരോഗ്യമന്ത്രിയെന്ന തലക്കെട്ടോടെയാണ് പിറന്നാള്‍ ആശംസ.
പ്രിയപ്പെട്ട മിനിസ്റ്റർ, ഈ സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി. സ്നേഹവും. ആശംസകൾ നേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി എന്നാണ് ശിവന്‍കുട്ടി പോസ്റ്റിന് ആരോഗ്യമന്ത്രി നല്‍കിയ മറുപടി. നിരവധി പേരാണ് മന്ത്രിക്ക് ആശംസകളുമായി എത്തിയത്.
1976 ആഗസ്റ്റ് 03-ന് പത്തനംതിട്ട കുമ്പഴവടക്കിലാണു വീണ ജോർജ്ജ് ജനിച്ചത്.തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. പതിനാല്, പതിനഞ്ച് നിയമസഭകളിലെ അംഗവും രണ്ടാം പിണറായി സർക്കാറിലെ ആരോഗ്യം, വനിത ശിശു വികസന വകുപ്പ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമാണ് വീണ ജോർജ്ജ്. കേരളത്തിൽ ഒരു വാർത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിതയാണ് വീണ.