52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. മഴപെയ്തു വെള്ളം തണുത്തതോടെ മത്സ്യ സമ്പത്ത് വർദ്ധിക്കുമെന്ന് പ്രതീക്ഷയിലാണ് തൊഴിലാളികൾ. കപ്പലിലെ കണ്ടയ്നറുകൾ പലതും കടലിന്റെ അടിത്തട്ടിൽ കിടക്കുന്നതിനാൽ വലയെറിയുമ്പോൾ നശിക്കുമോ എന്ന് ആശങ്കയും തൊഴിലാളികൾ പങ്കുവെക്കുന്നു.
വറുതിയുടെ കാലത്തുനിന്ന് വലനിറയെ മീൻ കിട്ടുമെന്ന പ്രതീക്ഷയിലാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകളിൽ രണ്ടുദിവസം മുൻപ് തന്നെ ഐസ് നിറച്ചു തുടങ്ങി. പെയിന്റിംഗ് വലകളും കയറുകളും സജ്ജീകരിക്കുക തുടങ്ങി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി.
ട്രോളിംഗ് കാലം അവസാനിക്കാറായതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളും. എന്നാൽ കടലിൽ വീണ കണ്ടൈനറുകളിൽ ഉടക്കി നേരത്തെ നിരവധി വലകൾ നശിച്ചിരുന്നു. ഇത് ആവർത്തിക്കുമോ എന്ന ആശങ്കയും തൊഴിലാളികൾക്ക് ഉണ്ട് നിരോധനം അവസാനിക്കാറായതോടെ ആളൊഴിഞ്ഞ ഹാർബറുകളിൽ തിരക്കേറി തുടങ്ങി.