പ്രതീകാത്മക ചിത്രം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കാമുകന്‍ അറസ്റ്റില്‍. പത്തനംതിട്ടയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ എട്ട് മാസം ഗര്‍ഭിണിക്കിയ കേസില്‍ 17കാരന്‍ അറസ്റ്റിലായത്. ബന്ധു കൂടിയായ പതിനേഴുകാരനുമായി പെണ്‍കുട്ടി ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു.
പെണ്‍കുട്ടി പലപ്പോഴും ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നും പഠനത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും മനസിലാക്കിയ അധ്യാപകര്‍ വിദ്യാര്‍ഥിനിക്ക് കൗണ്‍സിലിങ് നല്‍കി. ചൈല്‍ഡ് ഹെല്‍പ് ലൈന്‍ വഴിയാണ് കൗണ്‍സിലിങ് നല്‍കിയത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. താന്‍ ഗര്‍ഭിണിയാണെന്നും ബന്ധുകൂടിയായ 17കാരനുമായി അടുപ്പത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞു. സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങി അടുത്തുളള ആരാധനാലയത്തിന് സമീപം കാമുകനൊപ്പം സമയം ചെലവഴിക്കുമായിരുന്നെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
സംഭവം പൊലീസിനെ അറിയിച്ചതോടെ പതിനേഴുകാരനായ വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി. എട്ടുമാസം കഴിഞ്ഞതിനാല്‍ ഗര്‍ഭഛിദ്രം അനുവദിക്കില്ല. അടുത്ത മാസമാണ് പെണ്‍കുട്ടിയുടെ പ്രസവതിയതി.