മുണ്ടകൈ - ചൂരൽമല ദുരിത ബാധിതർക്കായി ഒരുങ്ങുന്ന കൽപ്പറ്റ ടൗൺഷിപ്പിലെ ആദ്യ വീടിന്‍റെ നിർമാണം പൂർത്തിയായി.രണ്ടു കിടപ്പുമുറിയടക്കം സജ്ജീകരിച്ചിട്ടുള്ള മാതൃക വീടുകാണാൻ താമസക്കാരാകേണ്ടവരുമെത്തി. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ ഡിസംബറോടെ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തികരിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ മനോരമ ന്യൂസിനോട് പറഞ്ഞു.

1000 ചതുരശ്ര അടിയിൽ മനോഹരമായ വീട്.സിറ്റ് ഔട്ട്, രണ്ട് ബെഡ് റൂം , രണ്ട് ബാത്ത്റൂം, ലിവിങ് ഏരിയ, അടുക്കള , വർക്ക് ഏരിയ. ഭാവിയിൽ രണ്ടാമത്തെ നിലയും നിർമിക്കാൻ കഴിയുന്ന രീതിയിലാണ് ടൗൺ ഷിപ്പിലെ മാതൃക വീട്. വീടു കണ്ടവരെല്ലാം ഹാപ്പി.

വാക്ക് പാലിച്ചതിൻ്റെ ചാരുതാർത്ഥ്യം റവന്യു മന്ത്രിയുടെ മുഖത്തുമുണ്ട്. 7 സെൻറുകൾ വീതമുള്ള ക്ലസ്റ്ററുകളായാണ് വീടുകളുടെ നിർമാണം.വീടുകൾക്ക് പുറമെ ആരോഗ്യ കേന്ദ്രവും അംഗനവാടിയും മാർക്കറ്റുമെല്ലാം ടൗൺഷിപ്പിൽ സജ്ജീകരിക്കും.

ENGLISH SUMMARY:

The construction of the first house in the Kalpetta township, intended for the victims of the Mundakai-Chooralmala disaster, has been completed. The model house, featuring two bedrooms, was visited by prospective residents.