anjana-satheesh

കൊല്ലം ആയൂരില്‍ ഇരുപത്തൊന്നുകാരിയെ ആണ്‍സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണം സ്വദേശിനി അഞ്ജന സതീഷ് (21) ആണ് മരിച്ചത്. സുഹൃത്ത് നിഹാസിന്റെ വീട്ടില്‍ കഴിഞ്ഞ ആറ് മാസമായി താമസിച്ച് വരികയായിരുന്നു അജ്ഞനയെന്നാണ് വിവരം. നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.വീട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ആറ് മാസം മുമ്പാണ് സ്വകാര്യ ബസിലെ കണ്ടക്ടറായ കാരാളിക്കോണം സ്വദേശി നിഹാസിനൊപ്പം അഞ്ജന താമസം തുടങ്ങിയത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇരുവരെയും വിളിപ്പിച്ചെങ്കിലും സുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു

ENGLISH SUMMARY:

A 21-year-old woman, Anjana Satheesh from Karalikonam, Kollam, was found hanging at the residence of her male friend in Ayur, Kollam. Reports say she had been living with her friend, Nihas, for the past six months. Police have launched an investigation into the incident.