കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണു പരുക്കേറ്റ വിദ്യാർഥിനിയെ തിരിഞ്ഞു നോക്കാതെ കോർപ്പറേഷൻ. കാലിന് ഗുരുതരമായി പരുക്കേറ്റ നരിക്കുനി സ്വദേശി അവിഷ്ണയുടെ ശസ്ത്രക്രിയ പൂർത്തിയായി. ഇന്നലെയാണ് കാത്തിരിപ്പ് കേന്ദ്രത്തിലെ പരസ്യ ബോർഡ് നീക്കം ചെയ്യുന്നതിനിടയിൽ അപകടം. തൊഴിലാളി മുകളില്‍ കയറിയപ്പോളാണ് അപകടം നടന്നത്. സംഭവം നടന്നിട്ട് കുടുംബത്തിന് ഇതുവരെ അടിയന്തിര സഹായം ഒന്നും ലഭിച്ചിട്ടില്ല.